![]() |
കൊല്ലത്ത് റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു. |
പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിനെതിരെ സംസ്ഥാനമെങ്ങും പ്രതിഷേധം ശക്തമാവുന്നു. നിരവധി രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന ചെയര്‍മാന് ചികിത്സാര്‍ത്ഥം ജാമ്യം ലഭിക്കണമെന്ന ആവശ്യം നിരസിച്ചതിനെതിരെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും പ്രമുഖ അഭിഭാഷകരും പരസ്യമായി അവരുടെ പ്രതിഷേധം പ്രകടിപ്പിച്ചു. പാര്‍ട്ടിയെയും നേതാക്കളെയും എക്കാലത്തും വിമര്‍ശിച്ചവര്‍ പോലും ജാമ്യ നിഷേധത്തിനെതിരെ ശക്തമായി രംഗത്ത് വരുന്ന കാഴ്ചയാണ്.
പള്ളുരുത്തി: അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പി.ഡി.പി. തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി പള്ളുരുത്തിയില്‍ പ്രകടനം നടത്തി. യോഗത്തില്‍ ലത്തീഫ്, സിയാദ്, സൈനുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം നിഷേധിച്ചത് വേദനാജനകമാണെന്ന് പി.ഡി.പി. ജില്ലാ കമ്മിറ്റി അറിയിച്ചു. റസാക്ക്, അന്‍സിം, ജബ്ബാര്‍, അഷറഫ്, ലത്തീഫ്, ജലാല്‍, ഹബീബ് റഹ്മാന്‍, സലിം എന്നിവര്‍ പ്രസംഗിച്ചു.
ശാസ്താംകോട്ടയില്‍ പി.ഡി.പി. പ്രതിഷേധ പ്രകടനം നടത്തി
കൊല്ലം : അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചു പി.ഡി.പി. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പള്ളിശ്ശേരിക്കല്‍ കവലയില്‍ നിന്നും ആരംഭിച്ച പ്രകടനം ശാസ്താംകോട്ടയില്‍ സമാപിച്ചു. വിചാരണത്തടവുകാരന് ന്യായമായും ലഭിക്കേണ്ട അവകാശങ്ങള്‍ അനുവദിക്കണമെന്നും കോയമ്പത്തൂര്‍ മോഡല്‍ ആവര്‍ത്തിക്കരുതെന്നും പ്രകടനത്തില്‍ മുദ്രാവാക്യം ഉയര്‍ന്നു. പ്രകടനത്തിന് എം.എം.ബാദുഷ, ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പള്ളുരുത്തി: അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പി.ഡി.പി. തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി പള്ളുരുത്തിയില്‍ പ്രകടനം നടത്തി. യോഗത്തില്‍ ലത്തീഫ്, സിയാദ്, സൈനുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം നിഷേധിച്ചത് വേദനാജനകമാണെന്ന് പി.ഡി.പി. ജില്ലാ കമ്മിറ്റി അറിയിച്ചു. റസാക്ക്, അന്‍സിം, ജബ്ബാര്‍, അഷറഫ്, ലത്തീഫ്, ജലാല്‍, ഹബീബ് റഹ്മാന്‍, സലിം എന്നിവര്‍ പ്രസംഗിച്ചു.
ശാസ്താംകോട്ടയില്‍ പി.ഡി.പി. പ്രതിഷേധ പ്രകടനം നടത്തി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ