കാസര്‍കോട്: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പി.ഡി.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ജില്ലാ പ്രസിഡന്റ് ഐ.എസ്.സക്കീര്‍ ഹുസൈന്‍, ജന. സെക്രട്ടറി റഷീദ് മുട്ടുന്തല,അസീസ് മുഗു, സാദിഖ് മുളിയടുക്കം തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി.എം.സുബൈര്‍ പടുപ്പ് ഉദ്ഘാടനം ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ