മഅദനിക്ക് വിദഗ്ധ ചികിത്സ : കൊടിക്കുന്നില്‍ സുരേഷ് എം.പി കര്‍ണാടക മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു


ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അന്യായമായി പ്രതിചെര്‍ക്കപ്പെട്ടു ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅദനിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്ന് മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ് കര്‍ണാടക മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡയോട് ആവശ്യപ്പെട്ടു.

ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ സദാനന്ദ ഗൗഡയെ സന്ദര്‍ശിച്ച കൊടിക്കുന്നില്‍, ഈ ആവശ്യമുന്നയിച്ച് കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കത്തയച്ച കാര്യം ചൂണ്ടിക്കാട്ടി. ശാസ്താംകോട്ട നിവാസിയായ മഅദനി തന്‍െറ മണ്ഡലത്തിലെ പ്രമുഖ വ്യക്തി എന്ന നിലയിലാണ് ചികിത്സാ ആവശ്യമുന്നയിച്ചത്. മഅദനിയുടെ ആരോഗ്യനിലയെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. ഇക്കാര്യത്തില്‍ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.


മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിന്‍െറ മഅദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്ന് സദാനന്ദ ഗൗഡ ഉറപ്പുനല്‍കി. രണ്ടുദിവസത്തിനകം മഅദനിയുടെ ആരോഗ്യനില സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചതായി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.