മഅദനി വിചാരണ കോടതി വിധി വേദനാജനകം, ഹൈക്കോടതിയെ സമീപിക്കും - പി.ഡി.പി.


കണ്ണൂര്‍ : ഉന്നയിക്കപ്പെട്ട വാദങ്ങളും സാക്ഷി മൊഴികളും തെറ്റാണെന്നും നിലനില്‍ക്കുന്നതല്ലെന്നും മൊഴി കൊടുത്തു എന്ന് പറയപ്പെടുന്ന സാക്ഷികളും ദേശീയ മാധ്യമങ്ങളും അടക്കം ശ്രദ്ദയില്‍ കൊണ്ട് വന്നിട്ടും പരമോന്നത നീതിപീത്തി ലിരിക്കുന്ന മുതിര്‍ന്ന ജഡ്ജി മാര്‍ക്കണ്ടെയ കട്ജു ജാമ്യത്തിന് അര്‍ഹതയുണ്ടെന്നു അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടും ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ നിന്നും ഒഴിവാക്കണമെന്ന മഅദനിയുടെ അപേക്ഷ തള്ളിയ പ്രത്യേക വിചാരണ കോടതി വിധി അങ്ങേയറ്റം വേദനാജനകമാണെന്നും വിധിക്കെതിരെ ചാര്‍ജ്ജ് ഷീറ്റ് ലഭിച്ചാലുടന്‍ നിയമസെല്ലുമായി ആലോചിച്ചു കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിക്കുമെന്നും പി.ഡി.പി.സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
സുപ്രീം കോടതി കുറ്റക്കാരനാണെന്ന് കണ്ടു ശിക്ഷ വിധിച്ച പ്രതിയെ പ്രത്യേക ഓര്‍ഡി നന്സിലൂടെ പുറത്തു കൊണ്ടുവന്ന രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ മനുഷ്യാവകാശങ്ങളും ലംഘിച്ചു കൊണ്ട് ഒരു പൌരനെ തടവിലിട്ടു ഇല്ലായ്മ ചെയ്യുവാന്‍ കേവല താല്പര്യത്തിന്റെ പേരില്‍ ഭരണകൂടങ്ങള്‍ നടത്തുന്ന ഭീകര കിരാതവാഴ്ചയുടെ ഇരയായി മഅദനി മാറുമ്പോള്‍ വിഷയത്തില്‍ ഭരണകൂടങ്ങള്‍ കാണിക്കുന്ന കുറ്റകരമായ മൌനം പരിഷ്കൃത സമൂഹത്തിനു ഏറെ അപമാനകരമാണ്. ജുഡീശ്യറിയെ നൂറു ശതമാനം വിശ്വാസത്തില്‍ എടുത്തു കൊണ്ടുള്ള നിയമ പോരാട്ടം പി.ഡി.പി.തുടരുമെന്നും കഠിനമായ രോഗങ്ങള്‍  ബാധിച്ചു ആരോഗ്യനില അനുദിനം വഷളായി കൊണ്ടിരിക്കുന്ന മഅദനിക്ക് നീതി ലഭ്യമാക്കുന്നതിനും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നും നിസാര്‍ മേത്തര്‍ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.