ന്യൂനപക്ഷ വേട്ട: ലീഗിന്റെ നിശ്ശബ്ദത അഞ്ചാം മന്ത്രിസ്ഥാനത്തിന് -പി.ഡി.പി



മലപ്പുറം: മുസ്ലിംകള്‍ക്ക് നേരെ നടക്കുന്ന അടിച്ചമര്‍ത്തലുകളുടെ ആവര്‍ത്തനങ്ങള്‍ കേരളത്തിലും നടക്കുമ്പോള്‍ മുസ്ലിംലീഗ് മൗനം പാലിക്കുന്നത് അഞ്ചാം മന്ത്രിപദത്തിന് വേണ്ടിയാണെന്ന് പി.ഡി.പി സംസ്ഥാന സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര. പി.ഡി.പി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ  മോചനത്തിനായുള്ള സമരങ്ങള്‍ക്ക് ബഹുജന പിന്തുണ നേടാന്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ സംസ്ഥാന വ്യാപകമായി യാത്രകള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍ അധ്യക്ഷത വഹിച്ചു. പി.ഡി.പി.സംസ്ഥാന സെക്രട്ടറി അഡ്വ. ഷംസുദ്ദീന്‍ കുന്നത്ത്, കേന്ദ്ര കര്‍മ്മ സമിതി അംഗം അഡ്വ.ഷമീര്‍ പയ്യനങ്ങാടി, യൂസുഫ് പാന്ത്ര, പി.ഡി.പി.മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ അലി കാടാമ്പുഴ,
ബാബു പുത്തനത്താണി, പി.ഡി.പി.മലപ്പുറം ജില്ലാ ട്രഷറര്‍ ഗഫൂര്‍ വാവൂര്‍, നാസര്‍ വെള്ളുവങ്ങാട്ട്, അബ്ദുല്‍ബാരിര്‍ഷാദ്, ഷറഫുദ്ദീന്‍ പെരുവള്ളൂര്‍, സുല്‍ഫിക്കര്‍ അലി എന്നിവര്‍ സംസാരിച്ചു. ആക്ടിങ് സെക്രട്ടറി അസീസ് വെളിയംകോട് സ്വാഗതം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.