കോടതി വിധി നിര്‍ഭാഗ്യകരം, ഹൈക്കോടതിയെ സമീപിക്കും : സാബു കൊട്ടാരക്കര

കൊച്ചി : ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ആറു മാസങ്ങള്‍ക്ക് മുമ്പ്  അബ്ദുല്‍ നാസ്സര്‍ മഅദനി വിചാരണ കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി അനന്തമായി നീട്ടി കൊണ്ട് പോവുകയും ഒടുവില്‍ യാതൊരു മാനദണ്ഡവുമില്ലാതെ നിഷ്കരുണം തള്ളുകയും ചെയ്ത കോടതി വിധി അങ്ങേയറ്റം വേദനാജനകവും ദൌര്ഭാഗ്യകരവുമാണെന്ന് പി.ഡി.പി. സംഘടനാ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര പ്രസ്താവനയില്‍ പറഞ്ഞു.

കള്ളസാക്ഷികളുടെയും വ്യാജ തളിവുകളുടെയും അടിസ്ഥാനത്തില്‍ അന്യായമായി പ്രതിചേര്‍ത്ത് മഅദനിയെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന കര്‍ണ്ണാടക സര്‍ക്കാരിന്റെ വാദഗതികളെ മാത്രം മുഖവിലക്കെടുത്ത് വിധിപറയുന്നതു നീതി നിഷേധിക്കപ്പെടുന്നവരുടെ അവസാന പ്രതീക്ഷയായ കോടതികളോടുള്ള അവമതിപ്പിനു ഇടയാക്കുമെന്നും വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും സാബു പ്രസ്താവനയില്‍ പറഞ്ഞു. കോടതി വിധിക്കെതിരെ സംസ്ഥാന വ്യാപകമായി വായമൂടികെട്ടി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ സെക്രട്ടറി ആഹ്വാനം ചെയ്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.