പി.ഡി.പി.പ്രവര്‍ത്തകര്‍ വായമൂടികെട്ടി പ്രതിഷേധ പ്രകടനം നടത്തി

കൊച്ചി : അബ്ദുല്‍ നാസ്സര്‍ മഅദനിയെ ബാംഗ്ലൂര്‍ കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച വിടുതല്‍ ഹരജി തള്ളിയതില്‍ പ്രതിഷേധിച്ചു പി.ഡി.പി. പ്രവര്‍ത്തകര്‍ ഏറണാകുളത്ത്   വായമൂടി കെട്ടി പ്രകടനം നടത്തി. മേനക ജങ്ക്ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തിന് പി.ഡി.പി. ജില്ലാ ജോയിന്റ് സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, കൊച്ചി മണ്ഡലം പ്രസിഡണ്ട്‌ നൌഷാദ്, തൃപ്പൂണിത്തറ മണ്ഡലം പ്രസിഡണ്ട്‌ ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം പി.ഡി.പി. കേന്ദ്ര കമ്മിറ്റി അംഗം ടി.എ.മുജീബ് റഹ്മാന്‍ ഉത്ഘാടനം ചെയ്തു. അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ  തുടരുന്ന നീതിനിഷേധത്തിനെതിരെ കേരളീയ പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും  നീതിപീടങ്ങള്‍ കണ്ണ്തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.