ചേറ്റുവ ടോള്‍ സമരം - ഷക്കീറിനെ അറസ്റ്റു ചെയ്തു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു



ചാവക്കാട്‌: ചേറ്റുവ ടോള്‍ അധികൃതര്‍ വാക്ക് പാലിക്കുക എന്ന ആവശ്യവുമായി കഴിഞ്ഞ ഒന്‍പതു ദിവസമായി നിരാഹാരം സമരം നടത്തുന്ന പി.ഡി.പി ജില്ലാ കൌണ്‍സില്‍ അംഗം എ.എം.ഷക്കീറിനെ നിരാഹാരത്തിന്‍റെ പത്താംദിവസമായ ഞായറാഴ്ച പോലീസ്‌ അറസ്റ്റ് ചെയ്ത് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഡോക്ടര്‍മാര്‍ ആരോഗ്യനില അപകടാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ചാവക്കാട്‌ എസ് ഐ മാധവന്‍ കുട്ടിയുടെ നേതൃത്വത്തില്‍ എത്തിയ പോലീസ്‌ സംഘം ഇന്നലെ ആറുമണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. മൂത്രാശയത്തില്‍ കല്ലുകള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും അടിവയറിന്‍റെ വേദനയും മൂത്രത്തില്‍ രക്തം കാണുന്നതും അതിന്‍റെ ഭാഗമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഷക്കീര്‍ ആശുപത്രിയിലും നിരാഹാരം തുടരുകയാണ്.
അതേസമയം സമരപ്പന്തലില്‍ പിഡിപി ജില്ലാ കൌണ്‍സില്‍ അംഗം ഹനീഫ്‌ കറുകമാട് നിരാഹാരം ആരംഭിച്ചു. ഒരു പൊതുകാര്യത്തിനുവേണ്ടി ഇത്രയുംദിവസം നീണ്ടുനിന്ന നിരാഹാര സമരം ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ ആദ്യമായാണ്‌. എന്നിട്ടും അധികൃതര്‍ സമരത്തെ അവഗണിക്കുകയാണ്‌. നേതാക്കളുടെ ജീവനും സമരത്തിനും യാതൊരു വിലയും കല്‌പിക്കാത്ത ഭരണകൂടത്തിനെതിരേ ശക്‌തമായ ജനരോഷമാണുയരുന്നത്. പ്രമുഖ സാഹിത്യകാരന്‍ ആക്ട്ടിവിസ്ട്ടുമായ പി സുരേന്ദ്രന്‍ ഇന്ന് സമരപ്പന്തല്‍ സന്ദര്‍ശിച്ച് നിരാഹാരമിരുന്നിരുന്ന ഷക്കീറിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ചേറ്റുവ ടോള്‍ പിരിവിലൂടെ കോര്‍പ്പറേറ്റുകള്‍ നടത്തുന്ന ചൂഷണം ഭരണകൂടങ്ങള്‍ പിന്തുണക്കുകയാണെന്ന്   അദ്ദേഹം പറഞ്ഞു.

മുനക്കകടവ് ജിംഖാന ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ സമരപ്പന്തലിലേക്ക് യുവാക്കള്‍ പ്രകടനവുമായെത്തി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ക്ലബ്ബ്‌ ഭാരവാഹികളായ മുഹമ്മദ്‌ ഷമീര്‍, പ എ അഷറഫലി, പ എ ഇബ്രാഹിം, എ കെ ശുഐബ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.