സമര പോരാട്ടങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത് പി.ഡി.പി.

ആലപ്പുഴ : സംവരണ തത്വം അട്ടിമറിച്ചു കൊണ്ട് ദേവസ്വം ബോര്‍ഡു നടത്തിയ പരീക്ഷക്കെതിരെ എസ്.എന്‍.ഡി.പി. മൂവ്മെന്റ് നടത്തിയ സമരത്തെ   മര്‍ദ്ദിച്ചൊതുക്കാനുള്ള  ശ്രമം അങ്ങേയറ്റം അപലപനീയമാണെന്ന് പി.ഡി.പി. ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.   

ദേവസം ഭരണമെഖലയില്‍ നൂറ്റാണ്ടുകളായി പിന്നോക്ക ജനവിഭാഗങ്ങളെ അകറ്റിനിര്‍ത്തുന്ന സമീപനമാണ് അധികാരികള്‍ കൈക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ പിഡിപി, എസ്.എന്‍.ഡി.പി. തുടങ്ങിയ പിന്നോക്ക സംഘടനകള്‍ നിരന്തര പ്രക്ഷോഭത്തിലാണ്. അധികാര കേന്ദ്രങ്ങളെല്ലാം കൈപ്പിടിയിലൊതുക്കിയ ഒരു വിഭാഗം അവകാശ സമരങ്ങളെ സമൂഹത്തിനു മുന്നില്‍ വികലമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ടിക്കുന്നവരെ മര്‍ദ്ദിച്ചൊതുക്കുകയാണെന്നും പി.ഡി.പി. ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ജില്ലാ പ്രസിഡണ്ട്‌ മാഹിന്‍ ബാദുഷ മൌലവി അധ്യക്ഷത വചിച്ചു. ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മായില്‍, അന്‍സാരി ആലപ്പുഴ, രാമന്‍ ചിറ ഷറഫുദ്ദീന്‍, വള്ളികുന്നം ഖാലിദ്, വി.എന്‍.ശ്രീധരന്‍ പുലരി, ടി.എം.രാജ, ഷാജി കൃഷ്ണന്‍, വൈ.എം.ശരീഫ് എന്നിവര്‍ സംബന്ധിച്ചു.    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.