അഴിഞ്ഞു വീഴുന്നത് മുസ്ലിം ലീഗിന്റെ പൊയ്മുഖം - പി.ഡി.പി.

കൊച്ചി : കേരള മനസാക്ഷിയെ ഏറെ നൊമ്പരപ്പെടുത്തിയ രണ്ടാം മാറാട് കലാപത്തിനു പിന്നില്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന നേതാവും പ്രാദേശിക നേതാവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന പ്രഥമ വിവര റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അഴിഞ്ഞുവീഴുന്നത്‌ മുസ്ലിം ലീഗിന്റെ മതേതത്വത്തിന്റെ  പൊയ്മുഖമാണെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ്  പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.   


തരം കിട്ടുമ്പോഴെക്കെ ഇതര സംഘടനകളുടെ പേരില്‍ വര്‍ഗീയത ആരോപിക്കുകയും അവരെ  പറ്റി സമൂഹത്തില്‍  അസത്യങ്ങളും അര്‍ദ്ദസത്യങ്ങളും പുലമ്പുന്ന ലീഗ് നേതാക്കള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള നേതാക്കള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്നറിയാന്‍ കേരളത്തിലെ പൊതു സമൂഹത്തിനു താല്പര്യമുണ്ടെന്നു മുഹമ്മദ്‌ റജീബ് പ്രസ്താവനയില്‍ പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.