കരകുളം : കരകുളം പഞ്ചായത്തില്‍ വര്‍ദ്ദിച്ചു വരുന്ന ഗുണ്ടാ ആക്രമണങ്ങള്‍ക്കെതിരെ ജനകീയ ജാഗ്രതാ സമിതി രൂപീകരിക്കാന്‍ പി.ഡി.പി. കരകുളം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ യോഗത്തില്‍ തിരഞ്ഞെടുത്തു. അന്‍സാരി ചെമ്പകശ്ശേരി (പ്രസിഡന്റ്), ജോയ് കിഴക്കലേയ (വൈസ് പ്രസിഡന്റ്), സക്കീര്‍ ഖാന്‍ ഈന്തിവിള (ജനറല്‍ സെക്രട്ടറി), ഷഫീഖ് കായ്പ്പാടി, സജു കയ്യാറ്റുംകോണം (ജോയിന്റ് സെക്രട്ടറി), രഹീം കായ്പ്പാടി (ട്രഷറര്‍), രാജന്‍ തോപ്പില്‍, നസീര്‍ ഉണ്ടപ്പാറ (എക്സിക്യൂട്ടീവ് അംഗങ്ങള്‍), മുഹമ്മദ് ഷിബു കരിക്കകം, താഴത്ത് വിളാകം സമീര്‍ (മണ്ഡലം എക്സിക്യൂട്ടീവ് അംഗങ്ങള്‍). ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പള്ളിമുക്ക്-പൊയ്പ്പാറ - പീരൂര്‍ക്കട വഴി പുതിയ ബസ് റൂട്ട് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു.
ഗുണ്ടാ ആക്രമണത്തില്‍ പരുക്കേറ്റു ചികിത്സയിലുള്ള മുന്‍ സെക്രട്ടറിക്ക് പി.ഡി.പി.പഞ്ചായത്ത് കമ്മിറ്റിയുടെ ചികിത്സാ ധനസഹായം കൈമാറി. നെടുമങ്ങാട് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് സലിം, ഷിബു പള്ളിമുക്ക്, മുന്‍ പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംബന്ധിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ