കാസര്‍കോട് : പി.ഡി.പി. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ജില്ലാ പാഠശാല മാര്‍ച്ച് 17ന് കാഞ്ഞങ്ങാട് നടക്കുമെന്ന് പി ഡി പി കാസര്‍കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.
രാവിലെ 9.30 മണിക്ക് ആരംഭിക്കുന്ന ഏകദിന പാഠശാല സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ ആസാദ്, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി എം സുബൈര്‍ പടുപ്പ് തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന പാഠശാലയില്‍ പ്രമുഖര്‍ സംബന്ധിക്കുമെന്ന് പി ഡി പി ജില്ലാ പ്രസിഡന്റ് ഐ എസ് സകീര്‍ ഹുസൈന്‍, ട്രഷറര്‍ സലിം പടന്ന, വൈസ് പ്രസിഡന്റുമാരായ ഉബൈദ് മുട്ടുന്തല, മുഹമ്മദ് ബായാര്‍, ജോയിന്റ് സെക്രട്ടറി അസീസ് മുഗു എന്നിവര്‍ വാര്‍ത്താക്കൂറിപ്പില്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ