ചാവക്കാട് : 'ചേറ്റുവ ടോള്‍ അധികൃതര്‍ വാക്ക് പാലിക്കുക' എന്നാവശ്യപ്പെട്ടു പി.ഡി.പി. സമര സമതിയുടെ നേതൃത്വത്തില്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് നാല്പതാം ദിവസത്തിലേക്ക് കടക്കുന്നു. സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തിത്വങ്ങളും സംഘടനകളും ബി.ജെ.പി. ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും ഇതിനികം സമരത്തിനു പിന്തുണയുമായി എത്തി. സമരത്തിന്റെ ഭാഗമായി തീരദേശ ഹര്‍ത്താല്‍, സമര സംഗമം, പ്രതിഷേധ മാര്‍ച്ച് തുടങ്ങി നിരവധി സമര പരിപാടികള്‍ പാര്‍ട്ടി നേതൃത്വത്തില്‍ നടന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് സമരം അവസാനിപ്പിക്കാന്‍ കാര്യമായ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. ഹനീഫ കറുകമാടാണ് അഞ്ചാം ഘട്ടത്തില്‍ നിരാഹാര സമരമാനുഷ്ടിക്കുന്നത്. ഇതിനകം പന്ത്രണ്ടു ദിവസം പിന്നിട്ടിരിക്കെ ഹനീഫയുടെ ആരോഗ്യനില തീര്‍ത്തും വഷളായിട്ടുണ്ട്.
ഇന്നലെ എസ്.യു.സി.ഐ.നേതാവ് ഡോക്ടര്‍ ബാബുവിന്റെ നേതൃത്വത്തില്‍ വനിതകളടക്കം നിരവധിപേര്‍ സമരപന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു. സി.കെ.ശിവദാസന്‍, എ.എം.സുരേഷ്, സുജ ആന്റണി, കെ.കെ.ഷാജി, രശ്മി രവി, എ.ജി.ലതിക, പി.കെ.ഷിബു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ