| പി.ഡി.പി.പ്രതിഷേധ സംഗം കെ.വേണു ഉത്ഘാടനം ചെയ്യന്നു |
ചാവക്കാട് : ജനകീയ വിഷയങ്ങളോട് മുഖംതിരിച്ചു നിന്നാല്‍ സമരങ്ങള്‍ താനേ കെട്ടടങ്ങുമെന്ന സര്‍ക്കാരിന്റെ പ്രതീക്ഷ അസ്‌ഥാനത്താണെന്നും അവഗണിക്കുംതോറും സമരങ്ങള്‍ കൂടുതല്‍ ശക്‌തിപ്രാപിക്കുകയേയുള്ളൂവെന്നും പ്രമുഖ ജനകീയ സമരനായകന്‍ കെ. വേണു പറഞ്ഞു. പി.ഡി.പി. ചേറ്റുവ ടോള്‍ വിരുദ്ദ സമരസമിതി ചാവക്കാട് വസന്തം കോര്‍ണറില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്‌ഘാടനംചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേറ്റുവ ടോളിനെതിരേ പി.ഡി.പി. നടത്തുന്ന നിരാഹാര സമരം 37 ദിവസം പിന്നിട്ടിട്ടും അധികൃതര്‍ കാണിക്കുന്ന നിസംഗത പ്രതിഷേധാര്‍ഹമാണ്.സമരങ്ങളോട് മുഖം തിരിഞ്ഞുനിന്ന് നിരാഹാര സമരം അവസാനിപ്പിക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാരുകള്‍. ജനകീയ സമരങ്ങളുടെ വിജയം ജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പി. ജില്ലാ പ്രസിഡന്റ് ടി.എം. മജീദ് അധ്യക്ഷതവഹിച്ചു. പാലിയേക്കര ടോള്‍ വിരുദ്ദ സംസ്യുക്ത സമര സമിതി കണ്‍വീനര്‍ പി.ജെ. മോന്‍സി, ലാലൂര്‍ മലിനീകരണ വിരുദ്ദ സമരസമിതി ചെയര്‍മാന്‍ ടി.കെ. വാസു, എന്‍.എച്ച് 17 ആക്ഷന്‍ കൌണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ഇ.വി. മുഹമ്മദാലി, അജയന്‍, ആദം മാസ്‌റ്റര്‍, വാഹിദ് മാസ്‌റ്റര്‍, ചേറ്റുവ-കോട്ടപ്പുറം ടോള്‍വിരുദ്ദ സമരസമിതി ചെയര്‍മാന്‍ ബെന്നി കൊടിയാട്ടില്‍,
ഐ. മുഹമ്മദാലി, ടി.ആര്‍. രമേഷ്, എം. ഫാറൂഖ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ ജോയ് കൈതാരം, കെ.കെ. കൊച്ച്, പോരാട്ടം ജനറല്‍ കണ്‍വീനര്‍ പി.ജെ. മാനുവേല്‍ എന്നിവര്‍ പ്രസംഗിച്ചു. സമരസമിതി ചെയര്‍മാന്‍ എ.എച്ച്. മുഹമ്മദ് സ്വാഗതവും അയൂബ് തിരുവത്ര നന്ദിയും പറഞ്ഞു.
ഐ. മുഹമ്മദാലി, ടി.ആര്‍. രമേഷ്, എം. ഫാറൂഖ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ ജോയ് കൈതാരം, കെ.കെ. കൊച്ച്, പോരാട്ടം ജനറല്‍ കണ്‍വീനര്‍ പി.ജെ. മാനുവേല്‍ എന്നിവര്‍ പ്രസംഗിച്ചു. സമരസമിതി ചെയര്‍മാന്‍ എ.എച്ച്. മുഹമ്മദ് സ്വാഗതവും അയൂബ് തിരുവത്ര നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ