കോട്ടയം:ബാഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചെര്‍ക്കപ്പെട്ടു കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിക്ക് ചികിത്സ നിഷേധിക്കുന്നതിനെതിരെ ഏപ്രില്‍ 30ന് കൊല്ലത്ത് മനുഷ്യാവകാശ മഹാസംഗമം സംഘടിപ്പിക്കുമെന്ന് പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. വലതു കണ്ണിന്റെ കാഴ്ച 60 ശതമാനം നഷ്ടമാകുകയും വ്രക്കകള്‍ക്ക് ഗുരുതര തകരാര് സംഭവിക്കുകയും ശരീരമാസകലം നീര് വര്‍ദ്ധിക്കുകയും ചെയ്ത അവസ്ഥയിലാണ് മഅദനി. എന്നിട്ടും ജയിലധികൃതരുടെയോ സര്ക്കാരിന്ടെയുഒ ഭാഗത്ത് നിന്ന് ചികിത്സക്ക് അനുകൂലമായ നടപി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് കൊല്ലത്ത് പ്രതിഷേധ റാലിയും സമഗവും സംഘടിപ്പിക്കുന്നത്.
പി.ഡി.പി.യുടെ ജന്മദിനമായ ഏപ്രില്‍ 14ന് പതാകാദിനമായി ആചരിക്കും. കൂടാതെ മഅദനിയുടെ ശാസ്താംകോട്ടയിലെ വസതിയില്‍ ഐക്യദാര്‍ഢ്യസംഗമം നടത്തും. പാര്‍ട്ടിയുടെ സംസ്ഥാന പ്രതിനിധിസമ്മേളനവും അംഗത്വവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടവും ഏപ്രില്‍ 11ന് എറണാകുളം മാസ് ഓഡിറ്റോറിയത്തില്‍ നടക്കും. പിറവം ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിലപാട് മാര്‍ച്ച് ഒന്‍പതിന് നടക്കുന്ന എറണാകുളം പ്രതിനിധി സമ്മേളനത്തില്‍ പ്രഖ്യാപിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ഗൗരമായി ഇടപെടണം പൂന്തുറ സിറാജ് ആവശ്യപ്പെട്ടു.
പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍, സംഘടനാകാര്യ സെക്രട്ടറി കൊട്ടാരക്കര സാബു, കേന്ദ്രകമ്മിറ്റി അംഗം ടി.എ.മുജീബ് റഹ്മാന്‍, കോട്ടയം ജില്ലാ പ്രസിഡന്റ് എം.എസ്.നൗഷാദ്, സെക്രട്ടറി കെ.ജെ.ദേവസ്യ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് റസാഖ് മണ്ണടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ