| പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനം പൂന്തുറ സിറാജ് ഉത്ഘാടനം ചെയ്യുന്നു |
പത്തനംതിട്ട: അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് അടിയന്തിര ചികിത്സ നല്‍കണമെന്നും വിചാരണനടപടികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. പി.ഡി.പി. പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅദനിയുടെ ആരോഗ്യനില തീര്‍ത്തും വഷളായിരിക്കുകയാനെന്നും ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കണമെന്നും സിറാജ് ആവശ്യപ്പെട്ടു.
പി.ഡി.പി. സമ്പൂര്‍ണ ജില്ലാ കണ്‍വെന്‍ഷനും പൊതുസമ്മേളനവും ഏപ്രില്‍ രണ്ടിന് പത്തനംതിട്ടയില്‍ നടത്താന്‍ തീരുമാനിച്ചു. സീനിയര്‍ വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, സെക്രട്ടറി നിസാര്‍മേത്തര്‍, കേന്ദ്ര കര്‍മ്മ സമിതി അംഗം പനവൂര്‍ ഹസന്‍, റഷീദ് പത്തനംതിട്ട, ഹബീബ് റഹ്മാന്‍, റസാക്ക് മണ്ണടി, അന്‍സിം പറക്കവട്ടി, സലിം പെരുമ്പെട്ടിക്കാട്ടില്‍ അബ്ദുള്‍ ജബ്ബാര്‍, നവാസ്, ഭവാനി ചെല്ലപ്പന്‍, അഷറഫ് അലങ്കാരത്ത്, സക്കീര്‍ കോന്നി, ലത്തീഫ് പന്തളം, ഇബ്രാഹിംകുട്ടി പഴകുളം. ഹാരീസ് ചുങ്കപ്പാറ, എം.ആര്‍.ഹരിദാസ്, ശിവാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ