ചാരുംമൂട്: വള്ളികുന്നത്ത് നിരോധനം ലംഘിച്ച് മണ്ണെടുത്ത് നീക്കാനുള്ള ശ്രമം പി.ഡി.പി പ്രവര്‍ത്തകര്‍ തടഞ്ഞു. പിടിച്ചെടുത്ത ജെ.സി.ബി പൊലീസിന് കൈമാറി. വള്ളികുന്നം രാമന്‍ചിറയ്ക്ക് കിഴക്ക് ഭാഗത്ത് ഞായറാഴ്ച വെളുപ്പിനായിരുന്നു സംഭവം. ശനിയാഴ്ച രാത്രി 12 മണിയോടെ നാല്‍പ്പതോളം ടിപ്പര്‍ ലോറികളും ജെ.സി.ബിയുമായെത്തിയ സംഘം വന്‍തോതില്‍ മണ്ണെടുത്ത് നീക്കാന്‍ ശ്രമം തുടങ്ങി. സംഭവം അറിഞ്ഞെത്തിയ പി.ഡി.പി പ്രവര്‍ത്തകര്‍ പൊലീസിനെ വിവരം അറിയിച്ചശേഷം വാഹനങ്ങള്‍ തടയുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസ് എത്താതിരുന്നതിനെ തുടര്‍ന്ന് ടിപ്പര്‍ ലോറികള്‍ ബലംപ്രയോഗിച്ച് മണ്ണ് ലോബി മാറ്റി.ജെ.സി.ബി നീക്കാനുള്ള ശ്രമം പി.ഡി.പി പ്രവര്‍ത്തകര്‍ ഇടപെട്ട് തടയുകയും ഇതിന് മുന്നില്‍ കൊടികുത്തുകയുമായിരുന്നു. ഈ സമയം സംഭവ സ്ഥലത്തെത്തിയ പൊലീസിന് പിടിച്ചെടുത്ത ജെ.സി.ബി കൈമാറി. രാത്രിയില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ മണ്ണെടുത്ത് നീക്കാനുള്ള ശ്രമമാണ് തടഞ്ഞതെന്ന് പി.ഡി.പി നേതാക്കള്‍ പറഞ്ഞു. ഷഫീഖ്, പൊടിയന്‍, ഷറഫുദ്ദീന്‍, ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൂടുതല്‍ വാര്‍ത്തകള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ