ഹുസൈന്‍ അകലാടിനെ പോലീസ് അറസ്റ്റു ചെയ്തു


ചേറ്റുവയില്‍ ഇന്നലെ ടോള്‍സമരം നടു റോഡില്‍

ചാവക്കാട്‌: ചേറ്റുവ പാലം ടോള്‍ പിരിവ്‌ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട്‌ പി.ഡി.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന നിരാഹാര സമരം റോഡിലേക്ക്‌ മാറ്റി. നിരാഹാരം കിടക്കുന്ന ഹുസൈന്‍ അകലാടിനെ പ്രവര്‍ത്തകര്‍ കട്ടിലോടെ ഇന്നലെ രാവിലെ റോഡിനു നടുവില്‍ കൊണ്ടുവന്നു കിടത്തുകയായിരുന്നു. പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി. എന്നാല്‍ വിവരമറിഞ്ഞ്‌ സ്‌ഥലത്തെത്തിയ ചാവക്കാട്‌ എസ്‌.ഐ. കെ. മാധവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ പ്രകടനം തടയുകയും നിരാഹാരം കിടന്ന ഹുസൈനെ അറസ്‌റ്റുചെയ്‌ത് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. 

ടോള്‍ ബൂത്തിനടുത്ത്‌ നടന്ന പ്രതിഷേധ യോഗം പി.ഡി.പി. ജില്ലാ പ്രസിഡന്റ്‌ ടി.എം. മജീദ്‌ ഉദ്‌ഘാടനംചെയ്‌തു. മുഖ്യ രാഷ്‌ട്രീയപാര്‍ട്ടികള്‍ പി.ഡി.പി. നടത്തുന്ന സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അതിന്റെ തെളിവാണ്‌ കഴിഞ്ഞദിവസം യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തിനുനേരേ അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പി.ഡി.പി. ജില്ലാ സെക്രട്ടറി കടലായി സലീം മൌലവി, ട്രഷറര്‍ അബ്‌ദുള്‍ഖാദര്‍ ഹാജി കൊരട്ടിക്കര, പി.ടി.യു.സി ജില്ലാ സെക്രട്ടറി പി.എസ്‌. ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ്‌ മൊയ്‌നുദ്ദീന്‍ കറുകമാട്‌, ഫിറോസ്‌ തോട്ടപ്പടി, സലീം, പി.കെ.ഹരിദാസ്‌ എന്നിവര്‍ നേതൃത്വം നല്‌കി. ഹുസൈന്‍ അകലാടിനെ അറസ്റ്റു ചെയ്തതിന്റെ തുടര്‍ന്ന് ബഷീര്‍ തങ്ങള്‍ എടക്കഴിയൂര്‍ ഇന്നലെ മുതല്‍ നിരാഹാരമാരംഭിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.