മഞ്ചേരി : അബ്ദുല്‍ നാസര്‍ മഅദനിക്കെതിരെ നടക്കുന്ന നിരന്തര നീതി നിഷേധത്തിനെതിരെ പി.ഡി.പി. മഞ്ചേരിയില്‍ ഉജ്ജ്വല ബഹുജന റാലി നടത്തി. റാലിക്ക് പി.ഡി.പി. ജില്ലാ നേതാക്കലയാ അലി കാടാമ്പുഴ, ജാഫര്‍ അലി ദാരിമി, ബാപ്പു പുത്തനത്താണി, ഷറഫുദ്ദീന്‍ പെരുവള്ളൂര്‍, നാസ്സര്‍ വള്ളുവങ്ങാട്, വേലായുധന്‍ വെണ്ണിയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ഉത്ഘാടനം ചെയ്തു. അഡ്വ.ഷംസുദ്ദീന്‍ കുന്നത്ത് അധ്യക്ഷത വഹിച്ചു. അഡ്വ.ഷമീര്‍ പയ്യനങ്ങാടി, ഹനീഫ പുത്തനത്താണി, ശ്രീജ മോഹന്‍, സരോജിനി രവി, യൂസഫ് പാന്ത്ര, അലി കാടാമ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ