ന്യൂനപക്ഷങ്ങള്‍ക്ക് സാമാന്യ നീതി നിഷേധിക്കുന്നു : ഭാസുരേന്ദ്ര ബാബു


വേങ്ങര : ഭീകരവാദത്തിന്റെ മുദ്രകുത്തി ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് സാമാന്യ നീതി പോലും നിഷേധിക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അഭിപ്രായപ്പെട്ടു. 'നീതിക്ക് ഇരട്ട മുഖമോ' എന്ന ശീര്‍ഷകത്തില്‍ പി.ഡി.പി.വേങ്ങര മണ്ഡലം കമ്മിറ്റി ബസ്റ്റാന്റില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഫോടനക്കേസിലെ പ്രതികളുടെ കേവല മൊഴികളുടെ അടിസ്ഥാനത്തില്‍ ഭീകരത ആരോപിച്ചു നടപടിക്രമങ്ങള്‍ പാലിക്കാതെ ജയിലിലടച്ച അബ്ദുല്‍ നാസ്സര്‍ മഅദനി നാലായിരം ദിവസം അനുഭവിച്ചു സാമാന്യ നീതിയുടെ നിഷേധമാണ്. 

പൌരന്മാരുടെ രഹസ്യങ്ങളിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ഇ-മെയില്‍ വിവാദത്തില്‍ ബിജുല്‍ സലീമിനും പത്രപ്രവര്‍ത്തകര്‍ക്കും എതിരെ ഭീകരത ചാര്‍ത്തുന്നത് സംസ്ഥാന ഭരണകൂടത്തിന്റെ കടുത്ത ധിക്കാരവും ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളിയുമാണെന്നു അദ്ദേഹം പറഞ്ഞു.


പരിപാടിയില്‍ മണ്ഡലം പ്രസിഡണ്ട്‌ കരുനിയന്‍ ചെക്ക് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ്, ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ.ഷമീര്‍ പയ്യനങ്ങാടി, സംസ്ഥാന സെക്രട്ടറി അഡ്വ.ഷംസുദ്ദീന്‍, ജഅഫര് അലി ദാരിമി, ഗഫൂര്‍ വാവൂര്‍, വേലായുധന്‍ വെന്നിയൂര്‍, ‍പി.ടി.കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.  എ.കെ.അഷ്‌റഫ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം സെക്രട്ടറി നസീര്‍ ചെമ്പകശ്ശേരി സ്വാഗതവും നസീര്‍ കച്ചേരിപ്പടി നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.