കോട്ടയം : മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി എന്ന ആവശ്യം രാഷ്ട്രീയമായി കാണുന്നതിനു പകരം മുസ്ലിം സമുദായത്തെ വിവാദത്തിലേക്ക് തള്ളിയിടുന്ന പ്രവണത ശരിയല്ലെന്ന് പി.ഡി.പി. കേന്ദ്ര കമ്മിറ്റി അംഗം എം.എസ്.നൌഷാദ് പറഞ്ഞു. പി.ഡി.പി. ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയാല്‍ സാമുദായിക സന്തുലനം തകരുമെന്ന വാദം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ ആവശ്യത്തില്‍ അഭിപ്രായം പറയാന്‍ കോണ്ഗ്രസ് നേതാക്കളും യു.ഡി.എഫ്.കണ്‍വീനറും ഉണ്ടായിരിക്കെ എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കൊണ്ട് അഭിപ്രായം പറയിക്കുന്നത് യു.ഡി.എഫിന്റെ പാപ്പരത്വമാണ്.സമദൂരത്തിന്റെയും ശരിദൂരത്തിന്റെയും പേരില്‍ ആവശ്യപ്പെടുന്നതിലധികം നേടിയെടുക്കുന്ന എന്.എസ്.എസ്.നടപടിയോട് മുസ്ലിം സമുദായം ഒരു എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ലെന്ന യാദാര്‍ത്ഥ്യം സുകുമാരന്‍ നായര്‍ മനസ്സിലാക്കണമെന്നും നൌഷാദ് പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡണ്ട് കെ.ജെ.ദേവസ്യ, ജിലാ സെക്രട്ടറി ഒ.എ. സക്കറിയ,നിഷാദ് നടയ്ക്കല്‍, സക്കീര്‍ കളത്തില്‍, അന്സര്ഷാ കുമ്മനം, കരീം വട്ടക്കയം, മുഹമ്മദാലി അബൂബക്കര്‍ വൈക്കം, വി.എ.മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ