അഞ്ചാംമന്ത്രി: സുകുമാരന്‍ നായരുടെ പ്രസ്താവന അപലപനീയം-പി.ഡി.പി.


വൈക്കം:മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കുന്നത് സാമൂഹികനീതിക്ക് നിരക്കുന്നതല്ലെന്ന എന്‍.എസ്.എസ്.ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവന അപലപനീയമാണെന്ന് പി.ഡി.പി. സംസ്ഥാന വൈസ്‌ചെയര്‍മാന്‍ സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പ്രസ്താവന പിന്‍വലിക്കാന്‍ സുകുമാരന്‍ നായര്‍ തയ്യാറാകണം. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി.എസ്.ശിവകുമാറും ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കണമെന്നും സുബൈര്‍ സബാഹി ആവശ്യപ്പെട്ടു.

പി.ഡി.പി.യുടെ സംസ്ഥാന പ്രതിനിധി സമ്മേളനം 11ന് ആലപ്പുഴയില്‍ നടക്കും. 14ന് മൈനാഗപ്പള്ളിയിലെ അബ്ദുള്‍ നാസര്‍ മദനിയുടെ വീട്ടില്‍ അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പി.ഡി.പി.പ്രവര്‍ത്തകര്‍ ഒത്തുചേരും. പത്രസമ്മേളനത്തില്‍ കോട്ടയം ജില്ലാസെക്രട്ടറി ഷാജികാട്ടിക്കുന്ന്, വൈക്കം മണ്ഡലം സെക്രട്ടറി എ.കെ.സുകുമാരന്‍, ഖജാന്‍ജി സിയാദ് എന്നിവരും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.