പി.ഡി.പി. ഉപരോധ സമരം നടത്തി


കുണ്ടുമണ്‍ : പാലം പണി പൂര്‍ത്തിയായിട്ടും അപ്രോച്ച് റോഡ്‌ എങ്ങുമെത്താത്ത കുണ്ടുമണിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട്‌ പി.ഡി.പി.കുണ്ടുമണ്‍ പാലത്തില്‍ ഉപരോധ സമരം നടത്തി. ഉപരോധ സമരം പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര ഉത്ഘാടനം ചെയ്തു. പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലെ കടന്നുപോകുന്നത്. നിലവിലുള്ള ഇടുങ്ങിയ പഴയ പാലത്തിലൂടെയുള്ള യാത്ര അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. പി.ഡി.പി. നെടുമ്പന പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധസമരം നടത്തിയത്.



എ.ആര്‍. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. പി.ഡി.പി.കൊല്ലം ജില്ലാ സെക്രട്ടറി ഇക്ബാല്‍ കരുവ, മീയണ്ണൂര്‍ വിജയകുമാര്‍, ഗ്രാമ പഞ്ചായത്തംഗം ഷീജ ഹംസകുമാര്‍, ജലീല്‍ വെളിച്ചിക്കാല,  കേരളപുരം യഹ്യ, നിസാര്‍ കുണ്ടുമണ്‍,കണ്ണനല്ലൂര്‍ സലിം, നൂറുദ്ദീന്‍,  അമീര്‍, ജാഫര്‍, കുളപ്പാടം ഷാ, മീയണ്ണൂര്‍ നിതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.        

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.