പി.ഡി.പി.മലപ്പുറം ജില്ലാ കൌണ്‍സില്‍

|
| തിരൂര്‍: പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനിയോടു കാട്ടുന്ന ഭരണകൂട ഭീകരതയും മനുഷ്യാവകാശ ലംഘനവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി അനിശ്‌ചിതകാല സമരം ആരംഭിക്കുമെന്ന് പി.ഡി.പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പറഞ്ഞു. പാര്‍ട്ടി മലപ്പുറം ജില്ലാ സമ്പൂര്‍ണ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂര്‍ ടൗണ്‍ഹാളില്‍ 29 നു ചേരുന്ന പി.ഡി.പി സംസ്‌ഥാനതല പാഠശാലയില്‍ സമര പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കും. പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍
മഅദനിയോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അടുത്ത മാസം 10 നു പുത്തനത്താണിയില്‍ നടക്കുന്ന മലബാര്‍ സംഗമത്തില്‍ ദേശീയ തലത്തിലുള്ള പ്രമുഖര്‍ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ അധ്യക്ഷത വഹിച്ചു. അസീസ് വെളിയങ്കോട് പ്രതിജ്‌ഞ ചൊല്ലി കൊടുത്തു. സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി മുഖ്യപ്രഭാഷണം നടത്തി. സംസ്‌ഥാന ജനറല്‍ സെക്രട്ടറിമാരായ നിസാര്‍ മേത്തര്‍, അഡ്വ. കെ. ഷംസുദ്ദീന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ശ്രീജാ മോഹന്‍, കേന്ദ്ര കര്‍മ്മ സമിതി അംഗം അഡ്വ. ഷമീര്‍ പയ്യനങ്ങാടി, ബാപ്പു പുത്തനത്താണി, യൂസുഫ് പാന്ത്ര, വേലായുധന്‍ വെന്നിയൂര്‍, ഹബീബുല്‍ റഹ്‌മാന്‍, ശറഫുദ്ദീന്‍ പെരുവള്ളൂര്‍, സുല്‍ഫിക്കറലി പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ജാഫറലി ദാരിമി സ്വാഗതവും ട്രഷറര്‍ ഗഫൂര്‍ വാവൂര്‍ നന്ദിയും പറഞ്ഞു. |
പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ