പലസ്തീന്‍ സംഘര്‍ഷം ഇന്ത്യ നിലപാട് വ്യക്തമാക്കണം കെ.ഇ.അബ്ദുള്ള


തൃശ്ശൂര്‍: പലസ്തീന്‍ ജനതയ്ക്ക് നേരെ നടക്കുന്ന അതിക്രമത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കണമെന്നു പി.ഡി.പി. സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.ഇ.അബ്ദുള്ള ആവശ്യപ്പെട്ടു. പലസ്തീന്‍ ജനതയ്ക്കുനേരെ ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ അതിക്രമത്തില്‍ പ്രതിഷേധിച്ചുകൊണ്ടും പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും പി.ഡി.പി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ പ്രകടനത്തിന് ശേഷം നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രായേലിന്റെ ക്രൂരമായ സൈനിക നടപടിയെ അപലപി ക്കാന്‍ ഇന്ത്യ തയ്യാറാകണമെന്നും കെ.ഇ. അബ്ദുള്ള ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.എം. മജീദ് അധ്യക്ഷനായിരുന്നു. ജില്ലാ ജോ. സെക്രട്ടറി മജീദ്മുല്ലക്കര, മനാഫ് ഗുരുവായൂര്‍, ഉമ്മര്‍ കല്ലൂര്‍, സലിം തളിക്കുളം എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.