പി.ഡി.പി. പ്രതിഷേധ സംഗമം ഇന്ന്


സമരങ്ങളുടെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം കൂടി രേഖപ്പെടുത്താന്‍ പുത്തനത്താണി ഒരുങ്ങി കഴിഞ്ഞു. മര്‍ദ്ദിത സമൂഹത്തിനു ആശയും ആവേശവും പകര്‍ന്ന ജനാബ് അബ്ദുല്‍ നാസ്സര്‍ മഅദനിയോടു ഭരണകൂടം കാണിക്കുന്ന കൊടും ക്രൂരതക്കും മനുഷ്യാവകാശ ലംഘനതിനുമെതിരെ പ്രതിഷേധത്തിന്റെ അഗ്നിജ്വാലക്ക് തിരി കൊളുത്താന്‍ പതിനായിരങ്ങള്‍ ഇന്ന് പുത്തനത്താണിയില്‍ ഒത്തുചേര്‍ന്നു വിമോചന പ്രതിജ്ഞ എടുക്കും. സംഗമം വിജയിപ്പിക്കുന്നതിനാവശ്യമായ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമം സി.പി.എം.പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉത്ഘാടനം ചെയ്യും. കര്‍ണ്ണാടക ജനതാദര്‍ വൈസ് പ്രസിഡണ്ട്‌ ദേവി പ്രസാദ് ഷെട്ടി മുഖ്യ പ്രഭാഷണം നടത്തും. 'മഅദനിക്ക് നീതി തേടിയുള്ള പ്രക്ഷോഭം ഇന്ന്' ഇന്നലെ എന്ന വിഷയത്തില്‍ സംഘടനാ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര വിഷയാവതരണം നടത്തും. സംഗത്തിന് ആശംസ അര്‍പ്പിച്ചു ചെയര്‍മാന്‍ നല്‍കിയ സന്ദേശം സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബും എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ നല്‍കിയ സന്ദേശം വൈസ് ചെയര്‍മാന്‍ അബ്ദുല്‍ റഷീദ് മൌലവിയും വായിക്കും.  പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അഡ്വ.വെങ്കിടേഷ് (കര്‍ണ്ണാടക),
ഡോക്ടര്‍ നീലലോഹിത ദാസ് നാടാര്‍, കത്തോലിക്കാ ബാവ മാര്‍ ബസേലിയാസ് യാക്കോബായ പ്രഥമന്‍, ജമാഅത്ത് അമീര്‍ ടി.ആരിഫലി, എസ്.ഡി.പി.ഐ. സംസ്ഥാന ആദ്യക്ഷന്‍ നാസറുട്ടീന്‍ എളമരം,      പി.ഡി.പി.നായ രൂപീകരണ സമിതി ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി, പി.ഡി.പി.വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, പി.ഡി.പി. വൈസ് ചെയര്‍മാന്‍ കെ.ഇ.അബ്ദുള്ള, പി.ഡി.പി.സംസ്ഥാന സെക്രട്ടറി  അഡ്വ.ഷംസുദ്ദീന്‍, സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാദുഷ മൌലവി, പി.ഡി.പി. സി.എ .സി.അംഗങ്ങളായ എം.എസ്.നൌഷാദ്, മൊയ്തീന്‍ ചെമ്പോത്തറ, മുജീബ് റഹ്മാന്‍, ഹബീബ് റഹ്മാന്‍ പത്തനംതിട്ട, സുബൈര്‍ പടുപ്പ്, തോമസ്‌ മാഞ്ഞൂരാന്‍, മാഹിന്‍ ബാദുഷ മൌലവി, അഡ്വ.കാഞ്ഞിരമറ്റം സിറാജ്, അഡ്വ.ഷമീര്‍ പയ്യനങ്ങാടി, സ്വാഗത സംഘം ജനറല്‍ കണ്വീനര്‍ ബാപ്പു പുത്തനത്താണി തുടങ്ങിയവര്‍ ഐദ്യടാര്‍ട്യ പ്രഭാഷണം നടത്തും. സ്വാഗതം സംഘം ചെയര്‍മാന്‍ നിസാര്‍ മേത്തര്‍ സ്വാഗതം ആശംസിക്കും. പി.ഡി.പി.സി.എ.സി. അംഗം ശ്രീജ മോഹന്‍ പ്രത്ജ്ഞ ചൊല്ലിക്കൊടുക്കും.  സംഗമം www.pdpmalappuramdc.com എന്ന  വെബ്സൈറ്റില്‍ ലൈവായി കാണാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.