മഅദനിയെ കേരളത്തിലെ ജയിലിലേക്ക് മാറ്റണം പി.ഡി.പി. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി


തിരുവനന്തപുരം : ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയെ കേരളത്തിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കാഴ്ച ശക്തി തകരാറിലായ വികലാംഗനും രോഗബാധിതനുമായ മഅദനിയുടെ ജീവന്‍ ബാംഗ്ലൂര്‍ ജയിലില്‍ സുരക്ഷിതമല്ലെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മഅദനിക്ക് സാമാന്യ നീതി ലഭിക്കുകയാനെന്നു ഭരണകൂടം ആസൂത്രിതമായി കള്ളക്കഥകള്‍ മെനഞ്ഞു നീതിന്യായ സംവിധാനത്തെ നിരന്തരം തെട്ടിദ്ദരിപ്പിക്കുകയാണ്. ബന്ധുക്കളുടെ സഹായത്തോടെ ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യം പോലും നിരാകരിക്കപ്പെട്ടുവെന്നും അദ്ദേഹത്തെ കേരളത്തിലെ ജയിലിലേക്ക് മാറ്റി വീഡിയോ  കോണ്‍ഫറന്സിലൂടെ നടതനെമെന്നും കേരള സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടാകണമെന്നും നിവേദനത്തില്‍ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.