കൊച്ചി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി അന്തിമ പോരാട്ടത്തിന് തയ്യാറെടുക്കുന്നു. പ്രക്ഷോഭ പരിപാടികള്‍ക്ക് ഏറണാകുളം സാസ് ടവറില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം രൂപം നല്‍കി. പ്രക്ഷോഭ പരിപാടികളുടെ പ്രചാരണാര്‍ത്ഥം പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ നയിക്കുന്ന സമരസന്ദേശ യാത്ര മെയ് 10 ന് കാസര്‍കോട്ടുനിന്ന് ആരംഭിക്കും. യാത്ര ജൂണ്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. ജൂണ്‍ മൂന്ന് മുതല്‍ തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. ‘ജീവന്‍ തരാം മഅദനിയെ തരൂ’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന തുടര്‍ പ്രക്ഷോഭത്തിന്‍െറ മുന്നോടിയായി മണ്ഡലംതല പ്രചാരണ കണ്‍വെന്‍ഷനുകള്‍ തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് 15 വരെ നടക്കും. ജില്ലാതല കണ്‍വെന്‍ഷനുകള്‍ മാര്‍ച്ച് 16 മുതല്‍ 31 വരെയും നടക്കും. ഏപ്രില്‍ 15 ന് എരനാകുളത്ത് സംസ്ഥാനതല സമരസംഗമവും ഏപ്രില്‍ 14 നു മുമ്പ് സംസ്‌ഥാന വ്യാപകമായി 'ജനസഭ ജനനായകനു നീതി തേടി' എന്ന ശീര്‍ഷകത്തില്‍ ജനസഭകളും സംഘടിപ്പിക്കും. പരിപാടിയില്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിക്കും. മാര്‍ച്ച് ഒമ്പതിന് കൊല്ലത്ത് സമ്പൂര്‍ണ്ണ സംസ്ഥാന പ്രതിനിധി സമ്മേളനം സംഘടിപ്പിക്കും.
പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രക്ഷോഭ പരിപാടികള്‍ പ്രഖ്യാപിച്ചത്. വൈസ് ചെയര്‍മാന്മാരായ സുബൈര്‍ സബാഹി, വര്‍ക്കല രാജ്, ജനറല്‍ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, നിസാര്‍ മത്തേര്‍, മുഹമ്മദ് റജീബ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ