തിരുവനന്തപുരം:ഉന്നത രാഷ്ട്രീയ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് പി. ഡി. പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അദ്ദേഹം ഒരു പത്രത്തില്‍ എഴുതിയ ലേഖനവുമായി ബന്ധപ്പെട്ട് യാഥാര്‍ഥ്യം വിശദീകരിക്കാനാണ് താന്‍ ചെന്ന് കണ്ടത്.
പുതുപ്പള്ളിക്കടുത്ത് ഉദിക്കമംഗലം ക്ഷേത്രത്തില്‍ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ഉമ്മന്‍ചാണ്ടി എത്തുന്നെന്നറിഞ്ഞാണ് കോട്ടയത്തുണ്ടായിരുന്ന താന്‍ ചെന്നത്.
എല്ലാവരും കാണ്‍കെയാണ് ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചത്. ലേഖനത്തെ കുറിച്ച് പി. ഡി. പിക്ക് പറയാനുള്ളത് എഴുതി നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.അടുത്തകാലത്ത് അബ്ദുന്നാസിര്‍ മഅ്ദനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ലേഖനം എഴുതുകയും വാര്‍ത്ത സൃഷ്ടിക്കുകയും ചെയ്യുന്നവരെ നേരില്‍ക്കണ്ട് തെറ്റിദ്ധാരണ നീക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിന്റെ ഭാഗമായാണ് ഉമ്മന്‍ചാണ്ടിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. സി. പി. എം നേതാവ് ടി. ശിവദാസ മേനോന്‍, എം. പി വീരേന്ദ്രകുമാര്‍, പി. പി തങ്കച്ചന്‍ തുടങ്ങിയ നേതാക്കളെയും സുകുമാര്‍ അഴീക്കോട് അടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകരെയും കാണുന്നുണ്ട്.ചില മാധ്യമ മാനേജ്മെന്റുകളെയും കാണും.

പ്രതിപക്ഷ നേതാവുമായുള്ള കൂടിക്കാഴ്ചക്ക് സൂഫിയാ മഅ്ദനിക്കെതിരായ കേസ് എന്‍. ഐ. എ ഏറ്റെടുത്തതുമായി ബന്ധമില്ല.കേസ് അതിന്റെ വഴിക്ക് പോകും.ഏത് ഏജന്‍സി അന്വേഷിച്ചാലും ഒന്നും കണ്ടെത്താനാകില്ല.
പി. ഡി. പി എല്ലാ രാഷ്ട്രീയ കക്ഷികളുമായും സൌഹാര്‍ദത്തിലാണ്. ഒരു മുന്നണിയുടെയും ഭാഗവുമല്ല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ അന്നത്തെ സാഹചര്യങ്ങളും ജനവികാരവും കണക്കിലെടുത്ത് തീരുമാനമെടുക്കുമെന്നും സിറാജ് പറഞ്ഞു.
Thiakchum right aya openion thanneayanu Mr.Sirajil ninnm undayirikunnathu.
മറുപടിഇല്ലാതാക്കൂ