കോടതികള്‍ നടപ്പാക്കുന്നത് രണ്ട് നീതി - മഅദനി

കോഴിക്കോട്: രാജ്യത്ത് നീതി നിഷേധം രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കാന്‍ ഇടയാക്കിയിരുക്കുകയാണെന്നു പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി അഭിപ്രായപ്പെട്ടു. ന്യുനപക്ഷ വേട്ടക്കെതിരെ കേരള മഹല്ല് ഇമാം ഐക്യവേദി കോഴിക്കോട് സംഘടിപ്പിച്ച പോതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രണ്ട് നീതി നടപ്പാക്കുന്ന കോടതികളുടെ സമീപനം രാജ്യത്ത് അപകടം സൃഷ്ടിക്കും. കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ അന്വേഷണം ആരംഭിച്ച 2005 മുതല്‍ ലഭിച്ചതില്‍ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും
 പുതിയ തെളിവോ മൊഴിയോ ലഭിച്ചിട്ടല്ല സൂഫിയ മഅദനിയെ പ്രതിയാക്കിയത് എന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാം ബോംബ്‌ സംസ്കാരത്തെ അനുവദിക്കുന്നില്ല.നിതിക്കുവേണ്ടിയുള്ള യുദ്ധത്തില്‍ പോലും മാനദണ്ഡം പാലിച്ചവരാണ് മുസ്ലിംകള്‍.

കോഴിക്കോട് നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിലാണ് തന്നെ അറസ്റ്റുചെയ്ത് 10 വര്‍ഷത്തോളം ജയിലിലടച്ച് പീഡിപ്പിച്ചത്. അതേ കോഴിക്കോട്ടുതന്നെ അക്രമത്തിനും ഭീകരതക്കും ആഹ്വാനം ചെയ്ത് കഴിഞ്ഞദിവസം സംസാരിച്ച നേതാവിനെതിരെ ഒരു നടപടിയുമില്ല.രാജ്യത്ത് നടക്കുന്ന വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ പറഞ്ഞ് പൊട്ടിക്കരഞ്ഞുപോയതിനാണ് തനിക്കെതിരെ 153 എ പ്രകാരം അന്ന് കേസെടുത്തത്. തന്നെ നിര്‍ദയമായി ആക്രമിച്ച മാധ്യമങ്ങള്‍ ഇപ്പോള്‍ നിശബ്ദത പുലര്‍ന്നത് കുറ്റബോധം കൊണ്ടോ തെറ്റുപറ്റിയെന്ന ബോധ്യംകൊണ്ടോ അല്ല. മറിച്ച് കാര്യങ്ങള്‍ വ്യത്യസ്തമായ തലത്തിലേക്കാണ് പോകുന്നതെന്ന് മനസ്സിലാക്കി 'ബോസു'മാരില്‍നിന്ന് കിട്ടിയ നിര്‍ദേശത്തെത്തുടര്‍ന്നു   സൂഫിയ അറസ്റ്റുചെയ്യപ്പെടുമ്പോള്‍ പര്‍ദയെപ്പോലും അവഹേളിച്ച പത്രങ്ങളുണ്ട്. ഇസ്ലാമിനെയല്ല, മതേതരത്വത്തെയും ബഹുസ്വരതയെയുമാണ് അവര്‍ അവഹേളിക്കുന്നത്. കളമശ്ശേരി കേസ്സിലെ ഒന്നാം പ്രതി ശരീഫിനു എന്തു സംഭവിച്ചെന്നു ആര്‍ക്കും അറിയില്ല. ഇത്തരത്തിലുള്ള രണ്ടു രീതികള്‍ രാജ്യത്ത് അപകടകരമായ അവസ്ഥയുണ്ടാക്കുമെന്നും മ അദനി പറഞ്ഞു.

ചടങ്ങില്‍ കേരള മഹല്ല് ഇമാം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുള്‍ സലീം മൗലവി അധ്യക്ഷത വഹിച്ചു. സാമ്രാജ്യത്വ അജന്‍ഡ നടപ്പാക്കാന്‍ എന്‍.ഐ.എ.യെ ഉപയോഗിച്ച് മുസ്‌ലിം നേതാക്കളെയും സമുദായത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭരണകൂട ഭീകരതയെ കരുതിയിരിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സുന്നി ജമാഅത്ത് പ്രസിഡന്റ് പാണക്കാട് സയ്യിദ് ജബാറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ഷെയ്ക്ക് മുഹമ്മദ് കാരക്കുന്ന്, സി.എച്ച്. അബ്ദുള്‍ അസീസ് മൗലവി, എം.മുഹമ്മദ് സാലിഹ് മൌലവി, പൂക്കോയ തങ്ങള്‍ ബാഖവി, വി.എം.അബ്ദുല്‍ സലാം മൌലവി, ഗഫൂര്‍ പുതുപ്പാടി, സി.എച്ച്.അബ്ദുല്‍ അസീസ് മൌലവി, സി. മുഹമ്മദ് സലീം സുല്ലമി, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി. അബ്ദുള്‍ ഹമീദ് മാസ്റ്റര്‍, കെ. ജി.എ. ഹമീദ്, വി.എച്ച്. അലിയാര്‍ മൗലവി എന്നിവര്‍ സംസാരിച്ചു. കേരള മഹല്ല് ഇമാം ഐക്യവേദി സെക്രട്ടറി ജാഫര്‍ അലി ദാരിമി സ്വാഗതം പറഞ്ഞു.


1 അഭിപ്രായം:

  1. ഇമാം അയ്ക്യ വേദിയുട തീരുമാനം പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നു .
    പി സി എഫ് നാഷണല്‍ കവ്ന്സില്‍ , (യു എ ഇ ) സെക്രട്ടറി ,
    നാസ്സര്‍ ചിറയിന്‍കീഴ്‌ .

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.