പ്രിയ സുഹുര്‍ത്തുക്കളോട് അല്പം കുടുംബകാര്യം വീണ്ടും പറയാന്‍ തുടങ്ങുകയാണ്. മുമ്പ് ഒരു തവണ ഇങ്ങനെ പറഞ്ഞു തുടങ്ങിയപ്പോള്‍ പല സുഹുര്ത്തുക്കളുടെയും നിര്‍ബന്ധം കാരണം പിന്‍വലിക്കുകയിരുന്നു പോസ്റ്റ്. പക്ഷെ ഇനിയും പറയാതിരുന്നാല്‍ ഒരു തലമുറയോട് ചെയ്യുന്ന അനീതിയായിരിക്കും അത്. കുടുംബകാര്യം ആയതുകൊണ്ടു തന്നെ ചില കാര്യങ്ങളലെങ്കിലും പലര്‍ക്കും അനിഷ്ടകരാമാവും എന്നു എനിക്കുറപ്പുണ്ട്. എങ്കിലും ചിലതൊക്കെ തുറന്നെഴുതാതെ വയ്യ.
കഴിഞ്ഞ പോസ്റ്റില്‍ പങ്കുവെച്ച ആശങ്കള്‍ ഒക്കെ ഇന്ന് യാദാര്‍ത്യമായിരിക്കുന്നു . വീണ്ടും നാം വീണ്ടും ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്.പി.ഡി.പി.യെ സംബന്ധിച്ചിടത്തോളം നമുക്കിത് ജീവന്‍ മരണ പോരാട്ടമാണ്.കഴിഞ്ഞ ഒന്നരപതിറ്റാണ്ടിനിടെ പി.ഡി.പി.രാഷ്ട്രീയം അതിന്റെ എറ്റവും പ്രതിസന്ധി നിറഞ്ഞ നാളുകളിലൂടെയാണു കടന്നു പോവുന്നത്. പ്രതിസന്ധി നാം സൃഷ്ടിച്ചതാണോ എന്നതാണ് ചോദ്യമെങ്കില്‍ അല്ല എന്ന് ഒറ്റവാക്കില്‍ ഉത്തരം നല്‍കാന്‍ കഴിയുമോ? അനുകൂല സാഹചര്യങ്ങള്‍ പലതും ഉണ്ടായിട്ടും അതു പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞില്ല എന്നു പറയുന്നതാവും ശരി. ദിശാബോധമുള്ള രണ്ടാം നിര നേതൃത്വത്തിന്റെ അഭാവം ആണ് ഈ പ്രതിസന്ധിക്ക് കാരണമായത്. അതുകൊണ്ട് തന്നെ ഇതിനു പരിഹാരം കാണാനുള്ള സുവര്‍ണ്ണവസരമായി സംഘടനാ തിരഞ്ഞെടുപ്പിനെ മുഴുവന്‍ പ്രവര്‍ത്തകരും കാണണം. കേരളത്തിന്റെ മണ്ണില്‍ ഈ രാഷ്ട്രീയത്തെ എന്നെന്നേക്കുമായി കുഴിച്ചുമൂടാന്‍ തക്കം പാര്‍ത്തിരുന്നവരെ സംബന്ധിച്ചിടത്തോളം വര്‍ത്തമാന കേരള സാഹചര്യം എറ്റവും അനുകൂലമാണ്. മതേതര രാഷ്ട്രീയം അതിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യുന്ന വിധത്തില്‍ ദുര്‍ബലമായിരിക്കുന്നു. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പുഫലവും ഉപതിരഞ്ഞെടുപ്പുഫലവും സൂചകങ്ങളാണെങ്കില്‍ ആ കാര്യം സുവ്യക്തമാണ്. അതുകൊണ്ടു തന്നെയാണു പി.ഡി.പി.രാഷ്ട്രീയത്തിന്റെ ജീവവായുവായി നാം കണക്കാക്കുന്ന നമ്മുടെ ചെയര്‍മാനും കുടുംബത്തിനുമെതിരെ സംഘ്പരിവാറിന്റെ ആശീര്‍വാദങ്ങളോടെ വീണ്ടും ഭീഷണിയുമായി പലരും രംഗത്തു വരുന്നത്.
ഇതുവരെ ചെയര്‍മാനെ മാത്രം ടാര്‍ജറ്റ് ചെയ്ത ഭീഷണി ഇപ്പോള്‍ മറ്റു നേതാക്കന്‍മാര്‍ക്കെതിരെയും തുടങ്ങിയിരിക്കുന്നു.ഒരു മാസത്തിനിടെ മൂന്നോളം സംസ്ഥാന നേതാക്കന്‍മാര്‍ ആക്രമിക്കപ്പെട്ടത് ആ വിലയിരുത്തലിനെ പ്രസക്തമാക്കുന്നുണ്ട്. എന്തുകൊണ്ടാണ് പി.ഡി.പി. രാഷ്ട്രീയം എപ്പോഴും ടാര്‍ജറ്റ് ചെയ്യപ്പെടുന്നത് ? എന്തുകൊണ്ടാണ് നാം മാത്രം വേട്ടയാടപ്പെടുന്നത് ?
ചെയര്‍മാനെയും കുടുംബത്തെയും ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ സാമ്രാജ്യത്വ അജണ്ടയും,ഫാസിസ്റ്റ് അജണ്ടയും നടപ്പിലാക്കുന്നതിന്റെ ഭാഗമാണു എന്നു ഒറ്റ വാക്കില്‍ ഉത്തരം നല്‍കാമെങ്കിലും അതോടൊപ്പം വേട്ടക്കാര്‍ക്ക് ഇതിനു പ്രചോതനം നല്‍കുന്ന മറ്റ് ചില കാര്യങ്ങള്‍ കൂടി ഉണ്ടെന്ന് ഉണ്ടെന്നു കരുതുന്നവരുടെ പക്ഷത്താണു ഞാന്‍.അതിനു കാരണങ്ങള്‍ നിരവധിയാണ്.വ്യവസ്ഥപിതമായ രീതിയില്‍ സംഘടനാ പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ പലപ്പോഴും നമ്മുടെ തലപ്പത്തിരിക്കുന്നവര്‍ക്കു കഴിയുന്നില്ല. തെളിച്ചു പറഞ്ഞാല്‍ പലര്‍ക്കുമിഷ്ടം ചെയര്‍മാന്‍ തന്നെ ഒരിക്കല്‍ സൂചിപ്പിച്ച പോലെ ഗാലറിയില്‍ ഇരുന്നു കളി കാണാനാണ്. ദ്രഢ നിശ്ചയവും ചങ്കുറപ്പുമുള്ള ഒരു നേത്രത്വത്തിനു മാത്രമേ ഏതു പ്രതിസന്ധികളേയും അതിജയിക്കാന്‍ കഴിയൂ. സി.കെ. ഒരിക്കല്‍ എഴുതിയത് സാന്ദര്‍ഭികമായി ഞാന്‍ ഇവിടെ സൂചിപ്പിക്കട്ടെ 'ദുര്‍ബലമായ സംഘടനാ സംവിധാനം മഅദനിയുടെ രാഷ്ട്രീയത്തെയും ദുര്‍ഭലമാക്കും' അതു നൂറുവട്ടം ശരിയാണ്. പ്രതിസന്ധികളെ അതിജയിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തണം. സ്ഥാനമാനങ്ങള്‍ അലങ്കാരത്തിനുള്ളതല്ലെന്നു തിരിച്ചറിഞ്ഞേ മതിയാവൂ.
സമ്മേളന മാമാങ്കങ്ങളിലും റോഡ് ഷോകള്‍ക്കും മാത്രമാണു പലര്‍ക്കും താല്പര്യം. ഒരു സ്വയം തിരുത്തലിനു നാം അല്ല നമ്മുടെ തലപ്പത്തിരിക്കുന്നവര്‍ തയ്യാറായില്ലെങ്കില്‍ ഒരു തലമുറയോട് ചെയ്യുന്ന എറ്റവും വലിയ അനീതിയായിരിക്കും അത്. ഊണിലും ഉറക്കത്തിലും ഈ പ്രസ്ഥാനത്തിന്റെ നന്മ മാത്രം ആഗ്രഹിച്ച് ഉറക്കിമിളച്ച് തലപുകക്കുന്ന ഒരു തലമുറയെ കര്‍മ്മൊത്സുകരാക്കാന്‍ കഴിയാതെ പോവുന്നു എന്ന കാര്യം തീര്‍ത്തും ദുഖകരമാണ്. ഇത്രയും ആത്മാര്‍തഥയുള്ള പ്രവര്‍ത്തകര്‍ ഏത് പ്രസ്ഥാനത്തിനാണു ഉണ്ടാവുക ? സ്വന്തം കുടുംബത്തില്‍ നിന്ന് പടിയിറക്കപ്പെട്ടവര്‍ മുതല്‍ ലക്ഷങ്ങളുടെ സമ്പാദ്യം മുഴുവന്‍ ഈ പ്രസ്ഥാനത്തിനു വേണ്ടി ചിലവഴിച്ച് അര്‍ദ്ദപട്ടിണിയില്‍ കഴിയുന്നവര്‍ വരെ ഇതിലുണ്ട്. ഉറ്റവര്‍ മരിച്ചിട്ടു മരണാനന്തര ചടങ്ങുകള്‍ തീരുന്നതിനു മുമ്പ് പ്രാസ്ഥാനിക രംഗത്ത് സജീവമായവര്‍ എത്രെ പേരെ നമുക്കിതില്‍ കാണാം.
നമുക്ക് അജണ്ടകള്‍ കൈമോശം വന്നിരിക്കുന്നു. ജനപക്ഷ രാഷ്ട്രീയം നമുക്ക് പരിചിതമല്ല. കുടിവെള്ളം കിട്ടാതെ വലയുന്ന ആയിരങ്ങള്‍ക്കു വേണ്ടി കുടിവെള്ളമെത്തിക്കാന്‍, യാത്രാ സൌകര്യം ഇല്ലാത്ത ആയിരങ്ങള്‍ക്കു പാതയൊരുക്കാന്‍, ദേശീയ പാതാ വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്നവരുടെ കൂടെ നില്ക്കാന്‍, കേറിക്കിടക്കാന്‍ കൂരയില്ലാത്തവരുടെ ധര്‍മ്മ സമരങ്ങളില്‍ പങ്കാളികളാവാന്‍,തീവ്രവാദ ബന്ധം ആരോപിച്ച് ദളിത് കുടുംബങ്ങളില്‍ നരനായാട്ടു നടത്തുന്നവര്‍ക്കെതിരെ അവര്‍ക്കൊപ്പം നില്‍ക്കാന്‍, സ്വന്തം മാതാവിനെയും സഹോദരിമാരെയും പ്രിയതമയെയും വില്പ്പനച്ചരക്കാക്കുന്ന സെക്സ് മാഫിയക്കെതിരെ,യുവതലമുറയെ ലഹരിയില്‍ മയക്കി കിടത്തുന്നവര്‍ക്കെതിരെ, രൂക്ഷമായ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ നമ്മുടെ കര്‍മ്മപരിപാടികള്‍ നമുക്ക് തിരുത്തിയെഴുതണം. ഒരു പുത്തന്‍ രാഷ്ട്രീയ സംസ്കാരം നമുക്ക് വളര്‍ത്തിയെടുക്കാം.
ജനപക്ഷ അജണ്ട മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇനി നിലനില്‍പ്പുള്ളൂ എന്ന സത്യം നാം തിരിച്ചറിയണം. അരാഷ്ട്രീയ വാദം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ യുവതയുടെ കര്‍മ്മശേഷി നമുക്കു പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ നമ്മെ ജനഹ്രദങ്ങളില്‍ നിന്നും പറിച്ചെറിയാന്‍, നമ്മെ തകര്‍ത്തെറിയാന്‍ ആരോപണങ്ങളുടെ പെരുമഴ തീര്‍ക്കുന്നവര്‍ക്കും,രാഷ്ട്രീയ എതിരാളികള്‍ക്കും ഒരിക്കലും കഴിയില്ല. കാരണം നിലനില്‍ക്കാന്‍ അര്‍ഹതയുള്ള ഒരു സമൂഹവും ഭീഷണികള്‍ക്കു മുന്നില്‍ ചൂളിപ്പോവില്ല. ഈ മാസം മുതല്‍ നടക്കുന്ന അംഗത്വ വിതരണ കാമ്പയിന്‍ ഊര്‍ജ്ജസ്വലതയോടെ നടത്താനും തീര്‍ത്തും യോഗ്യരായവരെ മാത്രം സ്ഥാനങ്ങളില്‍ എത്തിക്കാനും നാം തയ്യാറാവണം. ഒരിക്കല്‍ കൂടി സി.കെ.യുടെ വാക്കുകള്‍ കടമെടുക്കുന്നു 'ദുര്‍ബലമായ സംഘടനാ സംവിധാനം മഅദനിയുടെ രാഷ്ട്രീയത്തെയും ദുര്‍ഭലമാക്കും'.
പല സുഹുര്തുക്കളുടെയും അഭ്യര്‍ത്ഥന മാനിച്ചു പിന്‍വലിച്ചതായിരുന്നു ഈ ലേഖനം.
(പ്രതികരങ്ങളും അഭിപ്രായങ്ങളും എഴുതി ഈ ചര്‍ച്ചയെ സജീവമാക്കുക)

താങ്കളുടെ നിരീക്ഷണം വളരെ ശരിക്കും ഒരേ പ്രവര്‍ത്തകരും ചിന്തിക്കാന്റ് കാര്യമാണ് 'ദുര്‍ബലമായ സംഘടനാ സംവിധാനം മഅദനിയുടെ രാഷ്ട്രീയത്തെയും ദുര്‍ഭലമാക്കും'.എന്ന അഭിപ്രായം 1000 വട്ടം ശരിയാണ് ,ഇനിയെങ്കിലും സി.കെ അഭിപ്രയെതോടെ യേചിച്ചാല്‍ നല്ലത്
മറുപടിഇല്ലാതാക്കൂഇതൊക്കെ ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ എന്നും നാനും വളരെ നാളായി ആഗ്രഹിക്കുന്നു, ഒരുപാട് തവണ പലരോടും , പല നേതാക്കന്മാരോടും തന്നെ ഇതൊക്കെ പറഞ്ഞെങ്കിലും ആരും സങ്ങടന്യേ സംഘടന സംവിധഅനതിലേക്ക് കൊണ്ട് വരുന്നതിനു താല്‍പ്പര്യം കാണിക്കുന്നില്ല, മദനി ഒരു പുരുഷുസ്സു മുഴുവന്‍ നല്‍കി കേട്ടിപോക്കുന്ന പ്രസ്ഥാനമാണിത് അത് ആരും മറക്കാതിരിക്കുക, ദളിത് വിഷയങ്ങളില്‍ ഇടപെടുന്നന്തിനു കുറച്ചും കൂടി ആര്‍ജവം കാണിക്കുക, മര്‍ദിത മുന്നേറ്റത്തിനായി നമുക്ക് ഒന്നിച്ചു പോരാടാം, എല്ലാം തുറന്നെഴുതിയ MMനു നന്ദി
മറുപടിഇല്ലാതാക്കൂMuhammed Mubarak sent you a message.
മറുപടിഇല്ലാതാക്കൂ--------------------
Subject: ASSALAMU ALAIKUM
hi dear,
i have seen ur articles on the blog. what u wrote over der abt our party is 100% right.we dont have powerful second line leaders.many of them and party co workers are not aware abt party policy.people just think thathat Abdul Nasser Maudhani = PDP.That is absolutley wrong.they have to realise that he is the founder and chairman only.if a party depends only one person, it is very dangerous situation....it is the time to take some important steps for the party. i hope chairman and party leaders will see ur article.
thank u
നിരവധിയാളുകളാണു ഈ വിഷയത്തില്‍ ഇ-മെയില്‍ വഴിയും അല്ലതെയും പ്രതികരിച്ചു കൊണ്ടിരിക്കുന്നത് (ഒരു പ്രതികരണത്തില്‍ നിന്ന്)
പി .ഡി . പി രാഷ്ട്രീയത്ത സംബന്തിച്ചടുതോളം അഭിമാന പ്രശ്നം തന്നയാണ് ഈ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പു ,
മറുപടിഇല്ലാതാക്കൂകാരണം മറ്റൊരിക്കലും കാണാത്ത അത്ര പരീക്ഷണ കാലകട്ടമാണ് കടന്നു പോകുന്നത് .ഇതിന അതി ജീവിക്കാന്‍ പാര്‍ട്ടി നേതൃത്വം
തയ്യാറാവണം ഒപ്പം പാര്‍ട്ടി പ്രവര്ത്തകര അടി തട്ടില്‍ വാര്‍ഡ് , യൂനിടു തലം മുതല്‍ സജ്ജമാക്കേണ്ടതുണ്ട്.അതിനു വേണ്ടി
പാര്‍ട്ടിയുട ജില്ലാ, സംസ്ഥാന , നേതാക്കന്മാര്‍ തയ്യാറാവണം .ഒരു വെക്തിയില്‍ ഒതുങ്ങുന്നതാവരുത് പാര്‍ട്ടി .വ്യവസ്ഥാപിത മായ രീതിയില്‍
ആയിരിക്കണം പാര്‍ട്ടി പ്രവര്‍ത്തനം പ്രവര്‍ത്തനത്ത സേവനമായി കാണുന്നവര്‍ ആയിരിക്കണം നേതാക്കള്‍, പ്രസ്ഥാനത്ത നശിപ്പിക്കുവാന്‍
കച്ച കെട്ടി ഇറങ്ങിയ ഒരു പട തന്ന മറു പക്ഷത്.അതിനു തെളിവാണ് ഇപ്പോള്‍ ചെര്‍മാനും കുടുമ്പത്തിനും എതിരായുള്ള ആരോപണം.
ചോരയും നീരും കൊടുത്തു വളര്‍ത്തി വലുതാക്കിയ, പി .ഡി. പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്ത അതിന്ട ഉന്നതികളില്‍ എത്തിക്കാന്‍
പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന നേതാക്കള്‍ ശ്രദ്ദിക്കണം.,സ്ഥാന മാനങ്ങള്‍ അലങ്കാരമായി കാണരുത്.ഈ ചര്‍ച്ച അതിനു
ഉപകരിക്കും എന്നെനിക്കു ഉറപ്പുണ്ട് , നല്ലൊരു നാളേക്ക് വേണ്ടി നമുക്ക് ഒത്തൊരുമിച്ചു മുന്നേറാം......
മേമ്പേര്‍ഷിപ്പ് വിതരണവും ,പാര്‍ട്ടിതിരഞ്ഞെടുപ്പും ഇതിനൊരു തുടക്കമാകണം .അര്‍ഹത ഉള്ളവര അര്‍ഹിക്കുന്ന സ്ഥാനങ്ങളില്‍
എത്തിച്ചു പ്രസ്ഥാനത്ത ശക്തിപ്പെടുത്തണം എന്ന അഭ്യര്തനയോട .... പ്രസ്ഥാനത്ത സ്നേഹിക്കുന്ന ഒരു എളിയ പ്രവര്‍ത്തകന്‍
സ്നേഹ പൂര്‍വ്വം.......... നാസ്സര്‍ ചിറയിന്‍കീഴ്
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ