സിറാജ് പാര്‍ട്ടിയെ വഞ്ചിചു, രാജി ഗൌരവമായി എടുക്കുന്നില്ല : വര്‍ക്കിങ് ചെയര്‍മാന്‍

കൊച്ചി: അച്ചടക്ക നടപടിക്കു ശേഷം മാപ്പപേക്ഷിച്ചു പാര്‍ട്ടിയിലേക്കു തിരിച്ചു വരാന്‍ സാഹചര്യം ഒരുക്കണമെന്നു രേഖാമൂലം അഭ്യര്‍ത്ഥിച്ച ശേഷം വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചില്ലെന്ന പേരില്‍ പാര്‍ട്ടിയില്‍ നിന്നു രാജിവെച്ച സിറാജിന്റെ നടപടി പി.ഡി.പി. ഗൌരവായി എടുക്കുന്നില്ലെന്നു പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി പ്രസ്താവനയില്‍ അറിയിച്ചു.

ചെയര്‍മാന്‍ ഏല്‍പ്പിക്കുന്ന ഏതു ചുമതലയും നിര്‍വ്വഹിച്ചു കൊള്ളാമെന്നും പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചു കൊള്ളാമെന്നും പാര്‍ട്ടി ചെയര്‍മാനെ അറിയിച്ചതു പ്രകാരമാണു സിറാജിനെ തിരിച്ചെടുത്തത്.പ്രസ്തുത ഉറപ്പു ലംഘിക്കുക വഴി ചെയര്‍മാനെയും പാര്ട്ടിയെയും വഞ്ചിക്കുക്കയാണു സിറാജ് ചെയതത്. പി.ഡി.പി.യില്‍ നിന്നു മുന്‍ കാലങ്ങളീലും പലരും രാജി വെച്ചു പോയിട്ടുണ്ട്, അത്തരം രാജികളൊന്നും പാര്‍ട്ടിയെ ഒരു തരതിലും ബാധിച്ചിട്ടില്ല.അതു കൊണ്ടു തന്നെ സിറാജിന്റെ രാജിയും പാര്‍ട്ടി ഗൌരവത്തിലെടുക്കുന്നില്ലെന്നും വര്ക്കിങ് ചെയര്‍മാന്‍ പറഞ്ഞു.പാര്‍ട്ടി ശത്രുക്കളായി പ്രവര്‍ത്തിക്കുന്നവരെയും രാഷ്ട്രീയ വഞ്ചകരെയും പാര്‍ട്ടി പ്രവര്‍ത്തകരും പൊതു സമൂഹവും തിരിച്ചറിയണമെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ലീഗില്‍ ചേരുന്നതിനു പ്രതിഛായ നന്നാക്കാന്‍ പൂന്തുറ സിറാജ്‌ മഅ‌ദനിക്കു മാപ്പെഴുതിക്കൊടുത്തു

1 അഭിപ്രായം:

  1. Mathsarikkunna ella sthanarthikaleyum ulpetuthi Madanikkethireyulla case Kendra Goverment agency etetukkanam ennu abharthichu Kendra Sarkaar karyalathinnu munnil dharna natathuka.Election Prajaranam Madaniyute Makkale kontu ulghatanam cheyyippikkuka.

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.