അഡ്വ.ഷമീര്‍ ബാബു ഗുരുവായൂരില്‍ പി.ഡി.പി.സ്ഥാനാര്‍ത്ഥി



ത്രിശ്ശൂര്‍: ഐ.എസ്.എഫ്.സംസ്ഥാന പ്രസിഡണ്ട് അഡ്വ.ഷമീര്‍ ബാബു ഗുരുവായൂരില്‍ പി.ഡി.പി. സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മലപ്പുറം ജില്ലയിലെ പയ്യനങ്ങാടി സ്വദേശിയാണ്. ഉജ്ജ്വല വാഗ്മിയും കഴിവുറ്റ സം‌ഘാടകനുമാണ് ഇദ്ദേഹം. പി.ഡി.പി.ആദ്യമായി നിയമസഭയിലേക്കു മത്സരിച്ച മണ്ഡലമാണു ഗുരുവായൂര്‍. 1996 ല്‍ കെ.ഇ.അബ്ദുല്ലയാണ് പി.ഡി.പി.സ്ഥാനാര്‍ത്ഥിയായി ഇവിടെ നിന്നും മത്സരിച്ചത്. 2384 വോട്ടാണ് അന്നു കെ.ഇ.അബ്ദുല്ല നേടിയത്.

ഗുരുവായൂര്‍, ചാവക്കാട് നഗരസഭകള്‍, കടപ്പുറം, ഒരുമനയൂര്‍, പുന്നയൂര്‍, പുന്നയൂര്‍കുളം, എങ്ങണ്ടിയൂര്‍, വടക്കേക്കാട് പഞ്ചായത്തുകള്‍ എന്നിവയാണ് മണ്ഡലത്തിലുള്ളത്.

2 അഭിപ്രായങ്ങൾ:

  1. പ്രിയ സുഹൃത്തും സഹപ്രവ്രതകനുമായ ഷമീര്‍ പയ്യനങ്ങാടിക്ക് വിജയാശംസകള്‍ നേരുന്നു........

    വിപ്ലവാഭിവാദ്യങ്ങള്‍

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.