ഇരവിപുരത്ത് പി.ഡി.പി.പ്രചാരണ വാഹനത്തിനു നെരെ കയ്യേറ്റം

 
അര്‍.എസ്.പി.അക്രമത്തില്‍ പരുക്കേറ്റു ജില്ലാ ആശുപത്രിയില്‍ കഴിയുന്ന അനില്‍കുമാര്‍
കൊല്ലം: ഇരവിപുരം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന പി.ഡി.പി.സ്ഥാനാര്‍ത്ഥിയും ജില്ലാ പ്രസിഡണ്ടുമായ മൈലക്കാട് ഷായുടെ പ്രചാരണ വാഹനം തടഞ്ഞു നിര്‍ത്തി സിറ്റിംഗ് എം.എല്‍.എ.യും സ്ഥാനാര്‍ത്ഥിയുമായ എ.എ.അസീസിന്റെ നേത്രിത്വത്തില്‍ അര്‍.എസ്.പി. പ്രവര്‍ത്തകര്‍ അതിക്രമം നടത്തി. ആക്രമത്തില്‍ പി.ഡി.പി.കുണ്ടറ നിയോജക മണ്ഡലം ജൊയിന്റ് സെക്രട്ടറിയും വികലാംഗനുമായ കൊട്ടിയം പറക്കുളം വിളയില്‍ താഴതില്‍ അനില്‍ കുമാര്‍, മൈക്ക് എനൊണ്‍സ‍റും പാര്‍ട്ടി പ്രവര്‍ത്തകനുമായ നെടുമ്പന മുട്ടയ്ക്കാവ് നിസാര്‍ മന്‍സിലില്‍ സുബൈര്‍ എന്നിവര്‍ക്കു പരുക്കേറ്റു. പട്ടികജാതിക്കാരനായ അനില്‍കുമാറിനെ ജാതിപ്പേരുവിളിച്ച് അവഹേളിക്കുകയും ചെയ്തു.അനില്‍കുമാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അര്‍.എസ്.പി.സ്ഥാനാര്‍ത്ഥിക്കെതിരെ മയ്യനാട് പഞ്ചായത്തില്‍ പി.ഡി.പി.സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.


മയ്യനാട് കൂട്ടിക്കട അമ്മാച്ചന്‍ മുക്കില്‍ ഇന്നലെ വൈകിട്ട് 4.30 നാണ് സംഭവം. സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനു അലോസരം സ്യഷ്ടിക്കുന്നു എന്നു ആരോപിച്ചാണ് അതിക്രമം നടത്തിയത്. സംഭവം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനറും ചീഫ് ഏജന്റുമായ ജില്ലാ സെക്രട്ടറി സുനില്‍ ഷാ പോലീസിലും വരണാധികാരിക്കും പരാതി നല്‍കി.

1 അഭിപ്രായം:

  1. PDPkkare thallunathu ,PDPkaare thalli ennu kaaati BJP voouttu nedaan vendyulla RSP thandram.RSPkku swandamaayi vooutu illa ennathu parama sathyamaanu.Nilanilkunnathu thenne CPM voottu kondu maathram.Manorama Vartha veluthaaki koduthanthinde udhesham LDfine thaaradikkaanaanu.Pakshe RSP polullavarutde kaadan kaattayangal LDFinnu tholvi sammanikkum.

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.