ജാമ്യാപേക്ഷ പരിഗണിക്കാന്‍ പുതിയ ബഞ്ച് രൂപീകരിച്ചു, വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി : ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടു ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.  വെള്ളിയാഴ്ച 42മതായാണു കേസ് പരിഗണിക്കുക. ജസ്റ്റിസ് ജെ.എം പാഞ്ചല്‍ ,ജസ്റ്റിസ് എച്ച് എല്‍ ഗോഖലെ എന്നിവരടങ്ങിയ പുതിയ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.ജാമ്യാപേക്ഷ വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതായതിനാല്‍ സുപ്രീംകോടതി മധ്യവേനലവധിക്ക് പിരിയുന്നതിന് മുമ്പെ കേസ് നേരത്തെ പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ച ജസ്റ്റിസ് മാര്‍ക്കണ്ടേയ ഖഡ്ജു, ഗ്യാന്‍സുധ മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ചിനു മുമ്പാകെ ജാമ്യാപേക്ഷ പരിഗണനക്കു വന്നിരുന്നെങ്കിലും ഇരുവര്‍ക്കുമിടയിലെ അഭിപ്രായഭിന്നതയെത്തുടര്‍ന്നു കേസ് പുതിയ ബെഞ്ചിന്റെ പരിഗണനക്കു വിടുകയായിരുന്നു. ജസ്റ്റിസ് ഖഡ്ജുമഅദനിക്ക് ജാമ്യം നല്‍കണമെന്ന് അഭിപ്രായപ്പെട്ടെങ്കിലും ജസ്റ്റിസ് ഗ്യാന്‍സുധ മിശ്ര ഇതിനെതിരായ നിലപാടാണ് എടുത്തത്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതികളുമായി മഅദനി ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുണ്ടെന്നും അതിനാല്‍ മഅദനിക്ക് ജാമ്യം നല്‍കരുതെന്നുമാണ് കര്‍ണ്ണാടക സര്‍ക്കാറിന് വേണ്ടി ഹാജരായ ടി.ആര്‍ അന്ത്യരാജന്‍ കോടതിയില്‍ വാദിച്ചത്.

എന്നാല്‍ മഅദനി പ്രതികളുമായി ഫോണില്‍ സംസാരിച്ചതിന്റെ ടേപ്പ് ഹാജരാക്കാന്‍ ജസ്റ്റിസ് മാര്‍ഖണ്ഡേയ ഖഡ്ജു ആവശ്യപ്പെട്ടപ്പോള്‍ അതിന് സര്‍ക്കാര്‍ അഭിഭാഷകന് കഴിഞ്ഞില്ല. വ്യക്തമായ തെളിവുകളില്ലാതെ ഈ ആരോപണം അംഗീകരിക്കാനാവില്ലെന്ന് ഖഡ്ജു വ്യക്തമാക്കി. അന്വേഷണം ശാസ്ത്രീയമായല്ല നടക്കുന്നതെന്നും സാക്ഷികള്‍ക്കെതിരെ മൂന്നാം മുറ ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ജഡ്ജി വ്യക്തമാക്കി.

1 അഭിപ്രായം:

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.