സ്വാതന്ത്ര്യം തന്നെ ജീവിതം, സ്വാതന്ത്ര്യം തന്നെ അമൃതം, പാരതന്ത്ര്യം മാനികള്‍ക്ക് മൃത്യുവെക്കാള്‍ ഭയാനകം

സ്വാതന്ത്ര്യം ലഭിച്ചു അരപ്പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും രാജ്യത്തെ അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും തുല്ല്യ നീതിയും അവസര സമത്വവും ഇന്നും കൈവന്നിട്ടില്ല. ഭരണകൂടങ്ങള്‍ പലപ്പോഴും മര്‍ദ്ദക ഉപകരണങ്ങളായി മാറുന്ന കാഴ്ചയും നാം കാണുന്നു. ഖേദകരമെന്ന് വിശേഷിപ്പിക്കട്ടെ പല്ലപ്പോഴും അനീതിക്ക് മൌനാനുവാദം നല്‍കുന്ന ഭരണകൂടങ്ങള്‍ ഭീകരതയും അസഹിഷ്ണുതയും സമൂഹത്തില്‍ വളര്‍ത്തുകയും വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ അത് മുതലെടുക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആ അവസ്ഥ തീര്‍ത്തും മാറേണ്ടിയിരിക്കുന്നു. ഇച്ചാശക്തിയുള്ള  ഭരണ നേതൃത്വത്തിന് മാത്രമേ പൂര്‍ണ്ണ സ്വരാജ് ലഭ്യമാക്കാന്‍ കഴിയൂ. അതിനുള്ള പരിശ്രമങ്ങള്‍ രാജ്യം ഭരിക്കുന്നവരില്‍ നിന്നുണ്ടാകും എന്നാ പ്രതീക്ഷയോടെ മുഴുവന്‍ മിത്രങ്ങള്‍ക്കും പി.ഡി.പി.യുടെ സ്വാതന്ത്ര്യ ദിനാശംസകള്‍.    സ്വാതന്ത്ര്യത്തിന്റെ ഗുണഫലം മുഴുവന്‍ ജനങ്ങളിലേക്കുമെത്തുമ്പോള്‍ മാത്രമേ രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച മഹത്തുക്കള്‍ സ്വപ്നം കണ്ട യദാര്‍ത്ത  സ്വാതന്ത്ര്യം ലഭ്യമാവൂ.

2 അഭിപ്രായങ്ങൾ:

  1. "സ്വാതന്ത്ര്യം തന്നെ ജീവിതം, സ്വാതന്ത്ര്യം തന്നെ അമൃതം, പാരതന്ത്ര്യം മാനികള്‍ക്ക് മൃത്യുവെക്കാള്‍ ഭയാനകം"

    മറുപടിഇല്ലാതാക്കൂ
  2. പടു വൃദ്ധനായ അണ്ണാഹസാരെയേ ഇന്ന് അഴിമതിക്കാര്‍ക്ക് ഒരു പേടിസ്വപ്നം.
    അഴിമതിക്കെതിരെ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ അദ്ദേഹം തുടങ്ങുന്ന സമരങ്ങളെ കോണ്ഗ്രസ് സര്‍ക്കാരിന്നു പേടി സ്വപ്നം.
    ഹസാരെയേ "തങ്ങള്‍ ഗാന്തിയന്‍ മാര്‍ഗ്ഗത്തില്‍ വിശ്വസിക്കുന്നു" എന്ന് പറയുന്ന അഴിമതിക്കാരായ കൊണ്ഗ്രെസ്സുകാര്‍ക്ക് ഇന്ന് ഗാന്ധി തലയുള്ള നോട്ടിലും ഇഷ്ടം ഡോളറും സ്വിസ് ബാങ്ക് നിതിയും
    .
    ഒതുക്കാനായി ആദ്യം അദ്ധേഹത്തെ സങ്കപരിവാരുകാരനാക്കി ചിത്രികരിച്ചു,അത് ഫലിച്ചില്ല ,പിന്നിട് കൊര്‍പ്പരെറ്റുകളുടെ വാക്താവെന്നു വിളിച്ചു .അതും ഫലിച്ചില്ല .അതില്‍ ജനം വിണില്ല,ഇന്ന് അഴിമാതിക്കരനാക്കി അതും ഫലിച്ചില്ല .
    ഇനി അദ്ധേഹത്തെ മുസ്ലിം തിവ്രവാധിയെന്നു വിളിച്ചാല്‍ ചിലപ്പോള്‍ മുസ്ലിം വിരോധം മൂത്ത സങ്കപരിവാരുകാര്‍ സപ്പോര്‍ട്ട് ചെയ്യും.
    ഒരു മനുഷ്യന്‍റെയോ, ജനങ്ങളുടെയോ, സമ്പത്ത് മോഷ്ട്ടിക്കുന്നത് ഹറാം ആണ്.
    അത് ഭക്ഷിക്കുന്നതും ഹറാം,അവരെ ന്യായീകരികുന്നതും.
    അഴിമതിക്കെതിരെ ഗാന്തിയന്‍ മാര്‍ഗ്ഗത്തില്‍ അണ്ണാ ഹസാരെ നടത്തുന്ന ഈ നിരാഹാര സമരത്തെ ഞാന്‍ പിന്തുണയ്ക്കുന്നു.PDPയോ ????

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.